പി ജയരാജനെ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
BY Sumeera SMR22 March 2016 4:47 AM GMT
Sumeera SMR22 March 2016 4:47 AM GMT
കണ്ണൂര്‍/തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ജില്ലാ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈകാലുകള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ട ജയരാജനെ ജയിലില്‍ പരിശോധിച്ച ശേഷമാണ് വിദഗ്ധ പരിശോധനയ്ക്കായി ആയുര്‍വേദ ആശുപത്രിയില്‍ എത്തിച്ചത്. അഡ്മിറ്റ് ചെയ്ത ജയരാജനെ പിന്നീട് വാര്‍ഡിലേക്ക് മാറ്റി.
കനത്ത പോലിസ് ബന്തവസ്സിലാണ് പി ജയരാജനെ ആശുപത്രിയിലെത്തിച്ചത്. അതിനിടെ പി ജയരാജന് നല്കിയ ജാമ്യാപേക്ഷയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജില്ലാ സെഷന്‍സ് കോടതി ഇന്നത്തേക്കു മാറ്റി. ഹരജി ഇന്നലെ പരിഗണിച്ച ശേഷമായിരുന്നു കൂടുതല്‍ വാദത്തിനായി ഇന്നത്തേക്ക് വീണ്ടും മാറ്റിയത്.
പി ജയരാജന്റെ ജാമ്യാപേക്ഷയെ സിബിഐ പ്രോസിക്യൂട്ടര്‍ എസ് കൃഷ്ണകുമാര്‍ എതിര്‍ത്തു. ജയരാജനെതിരേ ചുമത്തിയ യുഎപിഎ വകുപ്പ് 18ലെ ഗുഢാലോചന നിലനില്‍ക്കില്ലെന്ന് ജയരാജനുവേണ്ടി ഹാജരായ അഡ്വ. വിശ്വനും വാദിച്ചു.

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT