പി ജയരാജനെ ആഭ്യന്തരമന്ത്രിയാക്കി സിപിഎം ബോര്‍ഡ്
BY Sumeera SMR8 Feb 2016 3:22 AM GMT
Sumeera SMR8 Feb 2016 3:22 AM GMT
കണ്ണൂര്‍: ബിജെപി വിട്ട് സിപിഎമ്മിലെത്തുകയും പിണറായി വിജയനെ അര്‍ജുനനായി ചിത്രീകരിച്ച് വിവാദമാവുകയും ചെയ്ത തളാപ്പ് അമ്പാടിമുക്കില്‍ വീണ്ടും ഫഌക്സ് ബോര്‍ഡ് വിവാദം. ഇത്തവണ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ആഭ്യന്തര മന്ത്രിയാക്കിയാണ് അമ്പാടിമുക്ക് സഖാക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്.
ശക്തനായ രാജാവിന് ശക്തനായ സൈനികന് എന്ന അടിക്കുറിപ്പില്‍ കൊടുത്തിരിക്കുന്ന പോസ്റ്ററില്‍ പി ജയരാജന് ആഭ്യന്തര മന്ത്രിയായി സല്യൂട്ട് സ്വീകരിക്കുന്ന ചിത്രമാണുള്ളത്. മുമ്പ് നടന്ന ഏതോ ഒരു ഔദ്യോഗിക പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന മന്ത്രിയുടെ തല മാറ്റി മോര്‍ഫ് ചെയ്ത് ജയരാജനെ പ്രതിഷ്ഠിക്കുകയാണ് ചെയ്തിട്ടുള്ളത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജയരാജനെ മല്‍സരിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന സൂചനയ്ക്കിടെയാണ് ഫഌക്സ് ഉയര്‍ന്നത് എന്നതും ശ്രദ്ധേയമാണ്.

Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMT