പി കെ രാഗേഷിന്റെ പിതാവിന്റെ സ്മൃതിമണ്ഡപത്തിന് ചുവന്ന പെയിന്റടിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായി വിജയിച്ച പി കെ രാഗേഷിന്റെ പിതാവ് പുതിയാറമ്പത്ത് ഗോവിന്ദന്റെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിന് ചുവന്ന പെയിന്റടിച്ചു. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. പയ്യാമ്പലം ശ്മശാനത്തിനു സമീപത്തെ സ്മൃതിമണ്ഡപത്തിന്റെ തറയുടെ ഭാഗത്താണ് ചുവന്ന പെയിന്റടിച്ചിരിക്കുന്നത്. നേരത്തേ ത്രിവര്‍ണ നിറമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് പി കെ രാഗേഷ് കണ്ണൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.
പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവൃത്തിച്ച വ്യക്തിയായിരുന്നു പുതിയാറമ്പത്ത് ഗോവിന്ദന്‍. കഴിഞ്ഞ 10നു പയ്യാമ്പലത്ത് ഗോവിന്ദന്റെ ചരമവാര്‍ഷികാചരണം നടന്നിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച നടന്ന കോര്‍പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു രാഗേഷ് വോട്ട് ചെയ്തത്. രാഗേഷിന്റെ വോട്ടിലൂടെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നേടിയിരുന്നു. ഭീഷണിയുടെ പശ്ചാത്തലത്തി ല്‍ രാഗേഷിന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it