wayanad local

പി കെ ഗോപാലന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: ഉമ്മന്‍ചാണ്ടി

കല്‍പ്പറ്റ: ജീവിതകാലം മുഴുവന്‍ സംശുദ്ധമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും നിസ്വാര്‍ഥ തൊഴിലാളി പ്രവര്‍ത്തനത്തിനും ഉഴിഞ്ഞുവച്ച പി കെ ഗോപാലന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിസിസി, ഐഎന്‍ടിയുസി സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പി കെ ഗോപാലന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങള്‍ നിലനിര്‍ത്താനാവശ്യമായ നിലപാടുകളില്‍ മാനേജ്‌മെന്റിനോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു പി കെ ഗോപാലന്‍. ദീര്‍ഘകാലത്തെ ആത്മബന്ധമുണ്ടായിരുന്ന തനിക്ക് പി കെ ഗോപാലന്റെ വിയോഗം മൂലം വയനാട്ടിലെ കോണ്‍ഗ്രസ്സിനും ഐഎന്‍ടിയുസി അടക്കമുള്ള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ് അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എം കെ മുനീര്‍, പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, എം വി ശ്രേയാംസ്‌കുമാര്‍, വനിതാ കമ്മീഷന്‍ ചെയര്‌പേഴ്‌സണ്‍ കെ സി റോസക്കുട്ടി, കെ കെ രാമചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, പി പി ആലി, പി ഗഗാറിന്‍, പി പി എ കരീം സംസാരിച്ചു.
Next Story

RELATED STORIES

Share it