പി എസ് ജോണ്‍ എന്‍ഡോവ്‌മെന്റ് പുരസ്‌കാരം മമ്മൂട്ടിക്ക്‌

കൊച്ചി: എറണാകുളം പ്രസ്‌ക്ലബ്ബിന്റെ പി എസ് ജോണ്‍ സ്മാരക എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് നടന്‍ മമ്മൂട്ടി അര്‍ഹനായി. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 12ന് ഉച്ചയ്ക്ക് എറണാകുളം ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി എ കെ ആന്റണി പുരസ്‌കാരം സമ്മാനിക്കുമെന്ന് ജഡ്ജിങ് കമ്മിറ്റി അംഗം പി രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, എറണാകുളം പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് പി ശശികാന്ത്, ട്രഷറര്‍ പി എ മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it