പിസ്റ്റോറിയസിന്റെ ശിക്ഷാവിചാരണ ആരംഭിച്ചു

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റും ഒളിംപ്യനുമായ (അംഗവൈകല്യം സംഭവിച്ചവരുടെ ഒളിംപിക്‌സ്) ഓസ്‌കര്‍ പിസ്റ്റോറിയസി(29)ന്റെ ശിക്ഷാവിധിക്കു മുന്നോടിയായുള്ള വിചാരണയാരംഭിച്ചു. 2013ലെ വാലന്റയ്ന്‍സ് ദിനത്തില്‍ കാമുകി റീവ സ്റ്റീന്‍കാംപിനെ കൊലപ്പെടുത്തിയ കേസില്‍ അദ്ദേഹം കുറ്റക്കാരനെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. വിചാരണാ നടപടികള്‍ ഏതാനും ദിവസങ്ങള്‍ നീളുമെന്നാണ് കരുതുന്നത്.
ദക്ഷിണാഫ്രിക്കയില്‍ കൊലപാതകത്തിനുള്ള കുറഞ്ഞ ശിക്ഷ 15 വര്‍ഷം തടവാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ശിക്ഷാ കാലാവധി കുറയ്ക്കാന്‍ ജഡ്ജിക്ക് അധികാരമുണ്ട്. ഇതു രണ്ടാംതവണയാണ് പിസ്റ്റോറിയസ് ശിക്ഷാവിധി നേരിടുന്നത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് നേരത്തേ കോടതി ശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി ഇതു തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it