kasaragod local

പിലിക്കോടിന്റെ ചരിത്രം മാറ്റാന്‍ യുഡിഎഫ്; നിലനിര്‍ത്താന്‍ എല്‍ഡിഎഫ്

ചെറുവത്തൂര്‍: പിലിക്കോട് ഡിവിഷന്റെ ചരിത്രം എല്‍ഡിഎഫിനൊപ്പമാണ്.എന്നാല്‍ ഇത്തവണത്തെ പുന:ക്രമീകരണത്തോടെ ഭൂമിശാസ്ത്രം മാറിയതാണ് കടുത്ത മല്‍സരം നടക്കുന്ന ഡിവിഷനുകളിലൊന്നായി ഇതിനെ മാറ്റുന്നത്. 68,648 വോട്ടര്‍മാരാണ് പിലിക്കോട് ഡിവിഷനിലുള്ളത്.
നീലേശ്വരം ബ്ലോക്കില്‍ പെട്ട കൊടക്കാട്, പിലിക്കോട്, തൃക്കരിപ്പൂര്‍ ടൗണ്‍, ഒളവറ, വെള്ളാപ്പ്, പടന്ന എന്നിവയുള്‍പ്പെട്ടതാണ് പിലിക്കോട് ഡിവിഷന്‍. സിപിഎം ശക്തികേന്ദ്രങ്ങളായ ഉദിനൂര്‍, ചീമേനി ഡിവിഷനുകള്‍ക്ക് പകരമാണ് പടന്നയെ ഉള്‍പ്പെടുത്തിയത്.കഴിഞ്ഞ തവണ സംവരണ ഡിവിഷനായിരുന്ന പിലിക്കോട്ട് സിപിഎമ്മിലെ പി കുഞ്ഞിരാമനാണ് ജയിച്ചത്.
ഇത്തവണ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രസന്ന കുമാരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി പത്മജയാണ് യുഡിഎഫില്‍ മല്‍സരിക്കുന്നത്. മടിക്കൈ പഞ്ചായത്തംഗം കെ ശോഭനയാണ് ബിജെപി സ്ഥാനാര്‍ഥി.സിപിഎം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയംഗവും നിലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ് പി പി പ്രസന്നകുമാരി.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പി വി പത്മജയ്ക്കുള്ള പരിചയം, അനുകൂലമായ ഡിവിഷന്‍ പുനക്രമീകരണം എന്നിവ കണക്കിലെടുത്ത് ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മിക്ക ബൂത്തുകളിലും നൂറ് വീതം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചിരുന്നു.
Next Story

RELATED STORIES

Share it