kozhikode local

'പിന്നെയും മായാതെ' കവിതാ സമാഹാരം പുറത്തിറങ്ങി

നാദാപുരം: മതേതരത്വത്തിന്റെ ബാല പാഠങ്ങള്‍ മനസ്സുകളില്‍ ഊട്ടിയുറപ്പിക്കാന്‍ കാംപസുകള്‍ വേദിയാവണമെന്ന് കഥാകൃത്ത് അര്‍ഷാദ് ബത്തേരി. സ്‌നേഹവും കാരണ്യവും പരസ്പര ബഹുമാനവും ഉള്ള തലമുറക്കെ ഭാവിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ടിഐഎം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി സുഹാന മജീദ് രചിച്ച 'പിന്നെയും മായാതെ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നോവു ജീവിത യാഥാര്‍ഥ്യങ്ങള്‍ വരച്ചിട്ട കവിതകളുടെ സമാഹാരം സ്‌കൂളിലെ കാരുണ്യ പദ്ധതിയായ 'സ്‌നേഹമുദ്രയാണ് പ്രസിദ്ധീകരിച്ചത്.
ടിഐഎം ഓഡിറ്റോറിയത്തില്‍ നടന്ന പ്രകാശന ചടങ്ങില്‍ സ്‌നേഹമുദ്ര ചെയര്‍മാന്‍ വി സി ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. ടി എന്‍ ഗീരീഷ് കുമാര്‍ പുസ്തക പരിചയം നടത്തി. മാനേജര്‍ മുഹമ്മദ് ഇംഗ്ലണ്ട്, ശ്രീനി പാലേരി, നരിക്കോളില്‍ ഹമീദ് ഹാജി, കരയത്ത് ഹമീദ് ഹാജി, പിടിഎ പ്രസിഡന്റ് നാസര്‍ എടച്ചേരി, പ്രിന്‍സിപ്പല്‍ സി കെ അബ്ദുല്‍ ഗഫൂര്‍, കുരുമ്പേത്ത് കുഞ്ഞബ്ദുല്ല, സി എച്ച് മോഹനന്‍ പത്മനാഭന്‍, എസ് ജെ സജീവ് കുമാര്‍, ടി കെ മുഹമ്മദ് അസ്‌ലം സംസാരിച്ചു.
Next Story

RELATED STORIES

Share it