പിന്നില്‍ നിഗൂഢ താല്‍പര്യങ്ങള്‍: ഗോപിനാഥ പിള്ള

ആലപ്പുഴ: വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ട ഇശ്‌റത്ത് ജഹാന്‍ ലശ്കറെ ത്വയ്യിബയുടെ ചാവേറായിരുന്നുവെന്ന ഡേവിഡ് ഹെഡ്‌ലിയുടെ മൊഴിക്ക് പിന്നില്‍ നിഗൂഢ താല്‍പര്യങ്ങളുണ്ടെന്നു വിശ്വസിക്കുന്നതായി ഗോപിനാഥ പിള്ള. തന്റെ മകന്‍ ജാവേദ് ഗുലാം ഷെയ്ഖ് എന്ന പ്രാണേഷ് പിള്ളയും ഇശ്‌റത്ത് ജഹാനും വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത് 12 വര്‍ഷം മുമ്പാണ്. ഇത്രയും കാലം മിണ്ടാതിരുന്ന ഒരാള്‍ സ്വപ്‌നംകണ്ടുണരുന്നതുപോലെ ഇങ്ങനെ പറയുന്നതു വിശ്വസനീയമല്ല.
ഇശ്‌റത്ത് ജഹാന്‍ ലശ്കറെ ത്വയ്യിബയുടെ വനിതാ വിഭാഗത്തിലംഗമാണെന്നോ അല്ലെന്നോ പറയുന്നില്ല. എന്നാ ല്‍ എന്റെ മകന്‍ അത്തരം സംഘടനയില്‍ അംഗമായിരുന്നില്ലെന്ന് ഉറപ്പായും വിശ്വസിക്കുന്നു. ഹെഡ്‌ലിയുടെ മൊഴിയി ല്‍ നേരെ ഇക്കാര്യം പറയുന്നില്ല. മറ്റൊരാള്‍ പറഞ്ഞതായാണു മൊഴിനല്‍കിയിരിക്കുന്നത്. സാധാരണ കുടുംബത്തി ല്‍ നിന്നാണ് ഇശ്‌റത്ത് ജഹാ ന്‍ വരുന്നത്. എട്ടു വയസ്സുമുത ല്‍ ഇശ്‌റത്തിന് പഠിക്കാന്‍ പ്രാണേഷ് സാമ്പത്തികസഹായം ചെയ്തിരുന്നതായി അറിയാം. പ്രാണേഷും ഇശ്‌റത്തും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലായിരുന്നെന്ന് അന്വേഷണം നടത്തിയ എസ്പി കൊടുത്ത റിപോര്‍ട്ടിലുണ്ട്. മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം കൊടുത്ത് മയക്കിയ ശേഷം സംഭവസ്ഥലത്തെത്തിച്ച് വെടിവച്ചുകൊല്ലുകയായിരുന്നു.
ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ പൂര്‍ത്തിയായി വിധി പറയാനായി മാറ്റിവച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടാവുന്നത്. ഇന്ത്യയില്‍ ഭരണത്തിലിരിക്കുന്നവരുടെ ആഗ്രഹത്തിനനുസരിച്ച് അന്യരാജ്യത്തുള്ള ഒരാള്‍ തീവ്രവാദബന്ധമാരോപിക്കുമ്പോള്‍ ഇതൊരു നാടകമാണെന്ന് വിശ്വസിക്കാനേ കഴിയൂ. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
12 വര്‍ഷങ്ങള്‍ക്കു മുമ്പ് കേസുമായി ബന്ധപ്പെട്ട് അഹ്മദാബാദിലെ ഡിഐജി ഓഫിസിലിരിക്കുമ്പോള്‍ അതിര്‍ത്തിയില്‍ നിന്നു പിടികൂടുന്നവരെ ഉപയോഗിച്ചാണെങ്കിലും പ്രാണേഷിന്റെ പേര് പറയിപ്പിച്ച് തീവ്രവാദിയാക്കി മുദ്രകുത്തുമെന്നു ചില ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. പിന്നെ എന്തിന് കേസിന് പിന്നാലെ നടക്കുന്നുവെന്നായിരുന്നു അവരുടെ ചോദ്യം. ഈ സംഭവമാണു തനിക്കിപ്പോള്‍ ഓര്‍മവരുന്നതെന്നും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതു യാഥാര്‍ഥ്യമായെന്നും ഗോപിനാഥപിള്ള പറഞ്ഞു.
Next Story

RELATED STORIES

Share it