പിന്നാക്കക്കാര്‍ക്ക് ജനസംഖ്യാനുപാതികമായി സംവരണം പരിഗണനയില്‍

ന്യൂഡല്‍ഹി: ജനസംഖ്യാനുപാതികമായി പിന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം നടപ്പാക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്നു സര്‍ക്കാര്‍. പട്ടികജാതി ഭേദഗതി ബില്ലിനെക്കുറിച്ചു രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണു കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗഹ്‌ലോട്ട് ഇക്കാര്യം പറഞ്ഞത്.
മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിയതുമൂലം പട്ടികജാതി പദവി നഷ്ടമായവര്‍ക്ക് അതതു സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യം അനുവദിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. വെവ്വേറെയായി നടത്തിയ ജാതി സെന്‍സസ് ഉടനെ പുറത്തിറക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ചില സമുദായങ്ങളെ പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പട്ടികജാതി ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി.
Next Story

RELATED STORIES

Share it