പിതാവ് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച കുട്ടികള്‍ ആശുപത്രിയില്‍
BY Sumeera SMR21 March 2016 4:40 AM GMT
Sumeera SMR21 March 2016 4:40 AM GMT
പത്തനംതിട്ട: പിതാവ് ബ്ലേഡ് കൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വിപിന്‍(10) രണ്ടാം ക്ലാസ് വിദ്യാര്‍ഥി വിമല്‍(ഏഴ്) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടികള്‍ അപകടനില തരണം ചെയ്തതായി ഇവരെ ചികില്സിക്കുന്ന ഡോ. ഉജ്ജ്വല്‍ സിങ് പറഞ്ഞു. വിനോദ് സ്വന്തം കഴുത്തിലും ബ്ലേഡ് കൊണ്ട് മുറിവേലല്പ്പിച്ചിട്ടുണ്ട്. മദ്യ ലഹരിയിലാണ് ഇയാള്‍ കൃത്യം ചെയ്തതെന്ന് ഭാര്യ അനിത പറഞ്ഞു. മദ്യപിച്ചെത്തുന്ന വിനോദ് പലപ്പോഴും വഴക്കുണ്ടാക്കുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടെന്നും അനിത പറഞ്ഞു. രണ്ട് മാസത്തോളമായി അനിത സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. മക്കളെ അനിതക്കൊപ്പം വിടാന്‍ വിനോദ് തയ്യാറായില്ല. മക്കളെയും കൂട്ടി ഭാര്യ വീട്ടിലെത്തിയ വിനോദ് അവിടെ വച്ചാണ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT