Gulf

പിതാവ് അമീര്‍ ദര്‍ബ്‌സാഇ സന്ദര്‍ശിച്ചു

ദോഹ: പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി ഇന്നലെ ദര്‍ബ്‌സാഇ സന്ദര്‍ശിച്ചു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ എട്ട് മുതല്‍ നിരവധി ആഘോഷ പരിപാടികള്‍ നടക്കുന്ന ദര്‍ബ് സാഇയില്‍ ഇന്നലെയെത്തിയ പ്രമുഖ വ്യക്തിയായിരുന്നു പിതാവ് അമീര്‍. നിരവധി പ്രമുഖര്‍ കഴിഞ്ഞ ദിവസങ്ങളിലായി ദര്‍ബ്‌സാഇ സന്ദര്‍ശിച്ചിരുന്നു.
ദര്‍ബ്‌സാഇയിലെ ദേശീയ സേവന വിഭാഗം സംഘടിപ്പിക്കുന്ന സേവന പരിപാടികള്‍ പിതാവ് അമീര്‍ സന്ദര്‍ശിച്ചു. ദേശീയ സേവന വിഭാഗം തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് മുസ്ഫിര്‍ അല്‍ഹയാദിയാണ് പിതാവ് അമീറിനെ ഇവിടെ സ്വീകരിച്ചത്. നാഷനല്‍ സര്‍വീസ് ടെന്റില്‍ നടക്കുന്ന വിദ്യാര്‍ഥി പരിശീലന പരിപാടികള്‍ അദ്ദേഹം വിലയിരുത്തി. ദര്‍ബ്‌സാഇയിലെ വ്യത്യസ്ത പവലിയനുകളില്‍ നടക്കുന്ന പരിപാടികളും അദ്ദേഹം നോക്കിക്കണ്ടു. യുവജനക്ഷേമ, കായിക മന്ത്രി സ്വലാഹ് ബിന്‍ ഗാനിം അല്‍അലിയും പിതാവ് അമീറിനോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it