Flash News

പിണറായി വിജയന്‍ മുഖ്യമന്ത്രി

പിണറായി വിജയന്‍ മുഖ്യമന്ത്രി
X
pinnarai

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പിണറായി വിജയന്‍ കേരളാ മുഖ്യമന്ത്രിയാവും.ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനം കൈക്കൊണ്ടത്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നിവരും കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടാവാനുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനേതാക്കള്‍ പങ്കെടുത്തത്.സംസ്ഥാന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് അന്തിമതീരുമാനം.
അതിനിടെ തനിക്ക് മുഖ്യമന്ത്രിയാവണമെന്ന് വി എസ് ആവശ്യമുന്നയിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആറുമാസക്കാലം തനിക്ക്് മുഖ്യമന്ത്രിയാവണമെന്ന് വി എസ് ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ വി എസ്സിന്റെ ആഗ്രഹം തഴയുകയായിരുന്നു.
പിണറായിയും വി എസ്സും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it