പിണറായിയുടെ കൈവശം 10,000 രൂപ മാത്രം

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ കൈവശം പണമായുള്ളത് 10,000 രൂപ മാത്രം. ഇന്നലെ നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലാണു വിവരമുള്ളത്. ഭാര്യയുടെ കൈവശം 2,000 രൂപയുണ്ട്. ആകെ പിണറായിക്ക് 2,78,603 രൂപയുടെയും ഭാര്യക്ക് 17,41,081 രൂപയുടെയും ആസ്തിയാണുള്ളത്. പിണറായിക്കു വീടുള്‍പ്പെടെ 51.95 ലക്ഷത്തിന്റെയും ഭാര്യയുടെ പേരില്‍ 35 ലക്ഷത്തിന്റെയും സ്വത്തുണ്ട്. കൈരളി ചാനലില്‍ (മലയാളം കമ്യൂണിക്കേഷന്‍സ്) പിണറായിക്ക് 10,000 രൂപയുടെ ആയിരം ഓഹരിയും ഭാര്യയ്ക്ക് 20,000 രൂപയുടെ 2,000 ഓഹരിയുമുണ്ട്. പിണറായിക്കെതിരേ 11 കേസുകളും ഹൈക്കോടതിയില്‍ മൂന്ന് റിവിഷന്‍ ഹരജികളുമുണ്ട്.
Next Story

RELATED STORIES

Share it