Flash News

പിണറായിയില്‍ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍; പിണറായിയില്‍ ആഹ്ലാദപ്രകടനം നടത്തിയ ജനക്കൂട്ടത്തിന് നേരെ ബോംബേറ്. ബോംബേറില്‍ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കരിങ്കാങ്കണ്ടി രവീന്ദ്രനാണ് മരിച്ചത്. പിണറായി പഞ്ചായത്ത് ഉള്‍പ്പെടുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി വിജയനാണ് ജയിച്ചത്. പിണറായി പഞ്ചായത്തിലെ നിരവധി ബൂത്തുകളില്‍ കള്ള വോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫ് ആഹ്ലാദപ്രകടനത്തിന് നേരെയാണ് ബോംബേറ്.
ബിജെപിക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. തിരഞ്ഞെടുപ്പു ഫലം വന്നതിന് പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ചാലാട് സിപിഎമ്മുകാര്‍ ബിജെപി ഓഫിസ് അടിച്ചു തകര്‍ത്തു. അമ്പാടിമുക്കില്‍ ബിജെപി പ്രവര്‍ത്തകന്റെ കാര്‍ തകര്‍ത്തു.
Next Story

RELATED STORIES

Share it