പിണറായിക്ക് ആശംസയുമായി പാണക്കാട് തങ്ങള്‍

കോഴിക്കോട്: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേരളത്തിന്റെ സമഗ്ര വികസനത്തിനും സമാധാനത്തിനും മുന്‍കൈയെടുക്കാന്‍ പുതിയ മന്ത്രിസഭയ്ക്ക് സാധിക്കട്ടെ എന്ന് ഹൈദരലി തങ്ങള്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം സി വി എം വാണിമേ ല്‍ മുഖേനയാണ് മുഖ്യമന്ത്രിക്കുള്ള ആശംസാകത്ത് കൈമാറിയത്.

മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് കെഎന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും സന്ദേശമയച്ചു. കേരളത്തിന്റെ സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താന്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും സാധിക്കട്ടെയെന്ന് അബ്ദുല്ലക്കോയ മദനി ആശംസിച്ചു.
Next Story

RELATED STORIES

Share it