പിണറായിക്ക് ആശംസകളുമായി രാജഗോപാല്‍ എകെജി സെന്ററില്‍

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേരാനായി കേരള നിയമസഭയിലെ ആദ്യ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ എകെജി സെന്ററിലെത്തി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സമിതി അംഗം എം വിജയകുമാറും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ വാക്‌പോര് രൂക്ഷമാവുകയും ചെയ്യുന്നതിനിടെയാണ് സൗഹൃദസന്ദേശം നല്‍കി രാജഗോപാല്‍ പിണറായിയെ കണ്ട് ആശംസകള്‍ അറിയിച്ചത്.
Next Story

RELATED STORIES

Share it