പിഡിപി 70 മണ്ഡലങ്ങളില്‍ മല്‍സരിക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ പിഡിപി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്തയോഗം സ്ഥാനാര്‍ഥി നിര്‍ണയത്തിന് പാര്‍ട്ടി ചെയര്‍മാനെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് പുതിയ തീരുമാനം. 66 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് പുറത്തിറക്കി. മറ്റ് നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവനയില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it