പിടി ഉഷ പ്രധാനമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട്: ദേശീയ സ്‌കൂള്‍ കായികമേള ആണ്‍കുട്ടികള്‍ ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്താനുള്ള സ്‌കൂള്‍ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്ജിഎഫ്‌ഐ)യുടെ തീരുമാനത്തിനെതിരേ പിടി ഉഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഫെഡറേഷന്റെ തീരുമാനം രാജ്യത്തിന്റെ കായിക പാരമ്പര്യത്തിനെതിരാണെ ന്നും എത്രയും വേഗം ഇതു പി ന്‍വലിക്കണമെന്നും ഉഷ കത്തി ല്‍ ആവശ്യപ്പെട്ടു.
ലിംഗസമത്വത്തിനു വേണ്ടി ലോകം മുഴുവന്‍ മുറവിളിയുയരുന്ന സാഹചര്യത്തില്‍ എസ് ജിഎഫ്‌ഐയുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രാചീന കാലത്തേക്കാണ് ഇതു കായിക ലോകത്തെ കൊണ്ടു ചെന്നെത്തിക്കുന്നത്. ഇത്തരമൊരു നടപടിക്കു ഫെഡറേഷനെ പ്രേരിപ്പിച്ച നടപടി എന്തെന്നു വ്യക്തമാക്കണമെന്നും ഉഷ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it