Second edit

പിടിച്ചുനില്‍ക്കുമോ?

എന്തു വിമര്‍ശനങ്ങളുയര്‍ത്തിയാലും ഏകകക്ഷിഭരണം നടക്കുന്ന രണ്ടു രാജ്യങ്ങള്‍- ചൈനയും ക്യൂബയും- പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ചില സമ്പന്നരാജ്യങ്ങളെപ്പോലും കടത്തിവെട്ടുന്നു. ഇതില്‍ ക്യൂബയുടെ കാര്യം അദ്ഭുതപ്പെടുത്തുന്നതാണ്. ആയുര്‍ദൈര്‍ഘ്യത്തിലും ശിശുമരണനിരക്കിലും തൊട്ടടുത്തുള്ള വന്‍ശക്തി അമേരിക്കയോടൊപ്പമാണ് ആ ചെറുദ്വീപ്. മിക്ക പൗരന്‍മാരും വര്‍ഷത്തിലൊരിക്കലെങ്കിലും ആരോഗ്യപരിശോധന നടത്തുന്നു. വീട്ടില്‍ പോയി ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പലയിടത്തും അപൂര്‍വമായിവരുകയാണെങ്കില്‍ ക്യൂബയില്‍ മറിച്ചാണു സ്ഥിതി.
ഒരുപാട് ജനങ്ങളുണ്ടെങ്കിലും ചൈനയും ഈ രംഗത്ത് വളരെ മുന്നിലാണ്. കോളറ, വയറിളക്കം തുടങ്ങിയ സാംക്രമികരോഗങ്ങള്‍ പറ്റേ കുറഞ്ഞു. പന്നിപ്പനിയും സാര്‍സും വ്യാപിച്ചപ്പോള്‍ വളരെ വേഗം അവ നിയന്ത്രണവിധേയമാക്കി.
കമ്പോളശക്തികളുടെ പേരില്‍ രണ്ടു രാജ്യങ്ങളും വിജയകരമായ പൊതുജനാരോഗ്യപദ്ധതികളില്‍ വെള്ളം ചേര്‍ക്കുമോ എന്ന ഭയമാണ് ഇപ്പോള്‍ ആരോഗ്യവിദഗ്ധര്‍ക്കുള്ളത്. അമേരിക്കയുമായി പുതുതായി സ്ഥാപിച്ച സൗഹൃദം ക്യൂബയ്ക്ക് ഭീഷണിയാവുമെന്നു ചിലര്‍ കരുതുന്നു. 2013നു ശേഷം വലിയ ശമ്പളം പ്രതീക്ഷിച്ച് ഡോക്ടര്‍മാര്‍ മറ്റു നാടുകളിലേക്കു പോവാന്‍ തുടങ്ങി. മൂലധനം വരുന്നതോടെ അമേരിക്കന്‍ ശീലങ്ങള്‍ കടന്നുവന്നേക്കാം. ചൈനയില്‍ പഴയ വിപ്ലവകാരികളുടെ അതിസമ്പന്നരായ കുഞ്ഞുങ്ങളായിരിക്കും ഭീഷണിയുയര്‍ത്തുക.
Next Story

RELATED STORIES

Share it