Idukki local

പിഞ്ചു ബാലികയെഅപായപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

തൊടുപുഴ: ഒന്നേകാല്‍ വയസ്സുള്ള പിഞ്ചു ബാലികയെ അപായപ്പെടുത്താന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി പോലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പഴയരിക്കണ്ടം വണ്ടന്‍മേട് കവലയില്‍ തെക്കേപുരക്കല്‍ ജോളിയെയാണ് കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് എസ്‌ഐ എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നു പോലിസ് അറിയിച്ചു. കുട്ടി ഗര്‍ഭാവസ്ഥയിലായിരുന്ന സമയത്ത് അമ്മയെ ശാരീരികമായി ആക്രമിച്ചിരുന്നു.
ഗര്‍ഭം അലസിപ്പിക്കണമെന്ന് ഇയാളുടെ ആവശ്യം അംഗീകരിക്കാത്തതാണു മര്‍ദ്ദനത്തിനു കാരണം. കുട്ടി ജനിച്ച ശേഷവും കുട്ടിയെയും അമ്മയെയും മര്‍ദ്ദിക്കുന്നതു പതിവായിരുന്നു. ആഹാരം കൊടുക്കാറില്ലായിരുന്നു. വനിതാ സെല്ലിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
Next Story

RELATED STORIES

Share it