പിഞ്ചുകുഞ്ഞുങ്ങളുള്ള സ്ത്രീകളെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുമ്പോള്‍ രണ്ടുവയസ്സിനുതാഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് നിര്‍ദേശം. കമ്മീഷന്റെ ശുപാര്‍ശപ്രകാരം, രണ്ടുവയസ്സിനു താഴെ പ്രായമുള്ള അമ്മമാരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും നേരത്തേ തീരുമാനിച്ചിരുന്നു.
ദേശീയ മുലയൂട്ടല്‍ നയത്തിന്റെയും ഇതുസംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ഇത്തരമൊരു ശുപാര്‍ശ നല്‍കിയത്.
Next Story

RELATED STORIES

Share it