പിഞ്ചുകുഞ്ഞിന്റെ ശിരച്ഛേദം: യുവതി സ്‌കിസോഫ്രിനിയ ബാധിതയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍

മോസ്‌കോ: റഷ്യയില്‍ പിഞ്ചുകുഞ്ഞിന്റെ ശിരച്ഛേദം നടത്തിയതിന് പിടിയിലായ 39കാരി ഗുല്‍ചെക്‌റാ ബോബോകുലോവാ സ്‌കിസോഫ്രിനിയ ബാധിതയാണെന്ന് അന്വേഷണോദ്യോഗസ്ഥര്‍. പരിശോധനയില്‍ ഇവര്‍ക്ക് അസുഖമുണ്ടെന്നു വ്യക്തമായതായാണ് വിവരം.
റഷ്യ സിറിയയില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ പ്രതിഷേധിച്ചാണ് താന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ബോബോകുലോവാ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പുടിന്‍ രക്തം ചിന്തിച്ചു, ബോംബാക്രമണങ്ങള്‍ ആസൂത്രണം ചെയ്തു, എന്തിനാണ് മുസ്‌ലിംകള്‍ കൊല്ലപ്പെടുന്നത്, അവര്‍ക്കും ജീവിക്കണ്ടേ എന്നെല്ലാം ബോബോകുലോവാ ചോദിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പിഞ്ചുകുഞ്ഞിന്റെ തലയുമായി പൊതുനിരത്തിലൂടെ നീങ്ങിയ ഉസ്‌ബെക്ക് സ്വദേശിയായ ബോബോകുലോവാ തിങ്കളാഴ്ചയാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.
മോസ്‌കോയിലെ മെട്രോ സ്‌റ്റേഷനു സമീപം ബുര്‍ഖയണിഞ്ഞെത്തിയ യുവതി കുഞ്ഞിന്റെ തല കൈയില്‍ പിടിച്ച് താനൊരു 'തീവ്രവാദിയാണെന്ന്' ആക്രോശിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it