പിഞ്ചുകുഞ്ഞിനെ ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

വടക്കാഞ്ചേരി: റോഡരികിലെ ഇളനീര്‍ വില്‍പന സ്റ്റാളില്‍ ബാഗിലാക്കി ഉപേക്ഷിച്ചനിലയില്‍ ഒന്നരമാസം പ്രായംവരുന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ റെയില്‍വേ സ്റ്റേഷനു തെക്കുഭാഗത്തെ കരുതക്കാട് മുസ്‌ലിംപള്ളിക്കു സമീപത്തുള്ള ഇളനീര്‍ വില്‍പന സ്റ്റാളിന്റെ മേശപ്പുറത്ത് രാവിലെ ഒമ്പതോടെ വലിയ ബാഗ് ഇരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്ന് പോലിസെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് കുട്ടിയെ കണ്ടത്. കുട്ടിക്ക് പരിക്കൊന്നും പറ്റരുതെന്നു കരുതി ബാഗിനുള്ളില്‍ ബെഡും തുണിയും വച്ച് വളരെ സുരക്ഷിതമായാണ് കിടത്തിയിരുന്നത്.
തൃശൂരില്‍ നിന്നെത്തിയ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തര്‍ കുട്ടിയെ ഏറ്റെടുത്തു.
Next Story

RELATED STORIES

Share it