Flash News

പിഐഒ കാര്‍ഡ് ഒസിഐയിലേക്ക് മാറ്റാന്‍ സൗകര്യം

പിഐഒ കാര്‍ഡ് ഒസിഐയിലേക്ക് മാറ്റാന്‍ സൗകര്യം
X

pio
ദുബയ്: 2016 ജൂണ്‍ 30ന് കാലാവധി തീരുന്നത് കണക്കിലെടുത്ത്, പിഐഒ (പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍) കാര്‍ഡ് ഒസിഐ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) കാര്‍ഡിലേക്ക് മാറ്റാനുള്ള അപേക്ഷ നാളെ മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്വീകരിച്ചു തുടങ്ങുമെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ 2, 9, 16, 23, 30 എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ 12 മണി വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഇതിനു പുറമെ, വടക്കന്‍ എമിറേറ്റുകളിലുള്ളവര്‍ക്കായി എല്ലാ വെള്ളിയാഴ്ചകളിലും കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ വ്യത്യസ്ത എമിറേറ്റുകളില്‍ 'ആപ് കെ ദ്വാര്‍' ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ ക്യാമ്പുകള്‍ ഇന്നും ഈ മാസം 22നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, ഏപ്രില്‍ 8നും 29നും അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍, ഏപ്രില്‍ 15ന് റാസല്‍ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഏപ്രില്‍ 6ന് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവിടങ്ങളിലായാണ് നടത്തുന്നത്.
പിഐഒ കാര്‍ഡ് ഒസിഐയിലേക്ക് മാറ്റുന്നതിന് പ്രത്യേക ചെലവില്ല. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9 മുതല്‍ 12 വരെ എത്ര അപേക്ഷകള്‍ വേണമെങ്കിലും സമര്‍പ്പിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചര്‍ത്തു.

Next Story

RELATED STORIES

Share it