പിഎസ്‌സി സാധ്യതാപട്ടിക: ഇന്റര്‍വ്യൂ നടപടിയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അമര്‍ഷം

കോഴിക്കോട്: കേരള പിഎസ്‌സിയിലേക്കും എല്‍എസ്ജിഡിസിയിലേക്കും പിഡബ്ല്യൂഡിയിലേക്കും ഫസ്റ്റ് ഗ്രേഡ്, സെക്കന്‍ഡ് ഗ്രേഡ്, തേഡ് ഗ്രേഡ് സിവില്‍ ഓവര്‍സിയര്‍ തസ്തികകളിലേക്ക് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്റര്‍വ്യൂ നടത്തുവാന്‍ പിഎസ്‌സി നടപടി ആരംഭിക്കുന്നതില്‍ ഓള്‍ കേരള സിവില്‍ ഓവര്‍സിയര്‍ പിഎസ്‌സി കാന്‍ഡിഡേറ്റ്‌സ് അസോസിയേഷന് അമര്‍ഷം രേഖപ്പെടുത്തി.
ഗസറ്റഡ് തസ്തികകള്‍ ഒഴികെയുള്ള തസ്തികകളിലേക്ക് ഇന്റര്‍വ്യൂ ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നിലവിലിരിക്കെയാണ് പിഎസ്‌സിയുടെ ഈ തെറ്റായ തീരുമാനമെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു. സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രായപരിധിയിലുള്ള പതിനഞ്ചായിരത്തോളം വരുന്ന ഉദ്യോഗാര്‍ഥികളെ ഇതു ബാധിക്കും.
സിവില്‍ ഓവര്‍സിയര്‍ ഫസ്റ്റ് ഗ്രേഡ്, സെക്കന്‍ഡ് ഗ്രേഡ് എന്നീ തസ്തികകള്‍ക്ക് ഇന്റര്‍വ്യൂ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒ ടി വി വെരിഫിക്കേഷന്‍ കഴിഞ്ഞ് ആറു മാസമായിട്ടും തുടര്‍നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടുമില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ഇന്ദു, സെക്രട്ടറി എ മനോജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫസ്റ്റ് ഗ്രേഡ്, സെക്കന്‍ഡ് ഗ്രേഡ്, തേഡ് ഗ്രേഡ് എന്നീ മുന്‍ഗണനാക്രമത്തില്‍ ആണു നിയമനം നടത്തുന്നതെങ്കില്‍ യോഗ്യത അനുസരിച്ച് ലിസ്റ്റില്‍ പെട്ടവര്‍ക്കെല്ലാം ജോലിസാധ്യത ഉറപ്പാക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it