Flash News

പിഎസ്‌സിയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി

പിഎസ്‌സിയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി
X
PSC

ന്യൂഡല്‍ഹി : പബ്ലിക് സര്‍വീസ് കമ്മീഷന്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. പിഎസ്‌സി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന 2011ലെ ഹൈക്കോടതി വിധിക്കെതിരെ പിഎസ്‌സി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എംവൈ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാന വിധി.
വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതോടെ ജീവനക്കാരുടെ ജോലിഭാരം കൂടുമെന്ന പിഎസ്‌സി യുടെ വാദം സുപ്രീംകോടതി തള്ളി. പിഎസ്‌സിയുടെ വാദങ്ങള്‍ക്കെതിരായ നിലപാടാണ് സംസ്ഥാന വിവരാവകാശ കമ്മിഷന് ഇക്കാര്യത്തിലുണ്ടായിരുന്നത്.
[related]ഇന്നത്തെ വിധി രാജ്യത്തെ എ്‌ലലാ പബ്ലിക് സര്‍വീസ് കമ്മീഷനുകള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നവരുടെ പേരുവിവരങ്ങള്‍ ഒഴികെ മറ്റുകാര്യങ്ങള്‍ വിവരാവാശനിയമപ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് കൈമാറാമെന്നാണ് കോടതിയുടെ നിര്‍ദേശം.
Next Story

RELATED STORIES

Share it