പിഎഫ് നികുതി ഒഴിവാക്കുന്ന തൊഴില്‍ വിഭാഗങ്ങളെ കുറിച്ച് വിജ്ഞാപനം

ന്യൂഡല്‍ഹി: തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന തുകയ്ക്ക് നികുതി നല്‍കണമെന്ന ബജറ്റ് നിര്‍ദേശത്തില്‍ നിന്ന് ഒഴിവാക്കുന്ന തൊഴില്‍ വിഭാഗത്തെക്കുറിച്ച് ധനകാര്യമന്ത്രാലയം വിജ്ഞാപനമിറക്കും. 2016ലെ ധനബില്ലില്‍ ഒഴിവാക്കപ്പെടുന്ന തൊഴില്‍ വിഭാഗത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ വിജ്ഞാപനം വഴി ഇത് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മാസത്തില്‍ 15,000 രൂപ വരെ വേതനം ലഭിക്കുന്ന തൊഴിലാളികളെയായിരിക്കും പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നത്. തൊഴിലാളി സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധത്തെത്തുടര്‍ന്ന് നികുതി നിര്‍ദേശം പുനരാലോചിക്കുമെന്നു ധനമന്ത്രി സൂചിപ്പിച്ചിരുന്നു. പിന്‍വലിക്കുന്ന തുകയുടെ പലിശയ്ക്കു മാത്രമാണു നികുതി ചുമത്തുകയെന്നും വിശദീകരണം വന്നിരുന്നു. 3.7 കോടി തൊഴിലാളികളാണ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ അംഗങ്ങളായുള്ളത്.
Next Story

RELATED STORIES

Share it