wayanad local

പിആര്‍ഡി ഫഌഷ് മോബ് ജില്ലയിലെത്തി

കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പങ്കുവച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫഌഷ് മോബ് ജില്ലയിലെത്തി.
തിരുവനന്തപുരത്ത് നിന്നുമുള്ള 15 അംഗ കലാകാരന്‍മാരാണ് മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരം എന്നിവിടങ്ങളില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ചടുലതാളത്തിനൊപ്പം നൃത്തച്ചുവടുകളുമായി എത്തിയത്. മാനന്തവാടിയിലായിരുന്നു ആദ്യത്തെ പരിപാടി. വിമാനത്താവളം മുതല്‍ മെട്രോ റെയില്‍വേ വരെ കേരളം കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ എത്തിപ്പിടിച്ച നേട്ടങ്ങളെല്ലാം ചേര്‍ത്താണ് ഫഌഷ് മോബിന്റെ ഗാനം ചിട്ടപ്പെടുത്തിയത്. യുവാക്കളടക്കമുള്ളവരില്‍ ഫഌഷ് മോബ് വിസ്മയം പകര്‍ന്നു.
ഇടവേളയില്‍ ഭരണനേട്ട ചോദ്യങ്ങളുമായി അവതാരകനെത്തിയപ്പോള്‍ ഉത്തരം പറയാനും പൊതുജനങ്ങള്‍ മല്‍സരിച്ചു. ശരിയുത്തരം നല്‍കിയവര്‍ക്ക് സമ്മാനവും നല്‍കി. വൈകീട്ട് മൂന്നിന് സുല്‍ത്താന്‍ ബത്തേരി ബസ്സ്റ്റാന്റിന് സമീപവും ഏഴിന് കല്‍പ്പറ്റയിലും ഫഌഷ് മോബ് നടന്നു. സംസ്ഥാനത്തെ അഞ്ഞൂറിലധികം കേന്ദ്രങ്ങളിലാണ് പുതുമയുള്ള പ്രചാരണ പരിപാടിയായ ഫഌഷ് മോബ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. ഫഌഷ് മോബിന്റെ സമാപന പരിപാടിയാണ് കല്‍പ്പറ്റയില്‍ നടന്നത്.
Next Story

RELATED STORIES

Share it