പാസ്‌പോര്‍ട്ട് ഇനി ഒരാഴ്ചയ്ക്കുള്ളില്‍

ന്യൂഡല്‍ഹി: പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചുകിട്ടാന്‍ ഇനി ഏറെക്കാലം കാത്തിരിക്കേണ്ടിവരില്ല. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനമനുസരിച്ച് ആവശ്യമായ രേഖകളുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍തന്നെ പാസ്‌പോര്‍ട്ട് ലഭിക്കും.
ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖ, പാന്‍ കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് കിട്ടുക എളുപ്പമാവും. പൗരത്വം, കുടുംബം, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയവയെക്കുറിച്ച സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും അപേക്ഷകന്‍ നല്‍കണം.
പാസ്‌പോര്‍ട്ട് അനുവദി ക്കുന്നതിനുള്ള കാലതാമസത്തിനു കാരണമായിരുന്ന പോലിസ് വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചതിനു ശേഷം നടത്തിയാല്‍ മതിയാവും. പോലിസ് വെരിഫിക്കേഷന്‍ പ്രതികൂലമാണെങ്കില്‍ പാസ്‌പോര്‍ട്ട് പിന്‍വലിക്കാനും തീരുമാനമുണ്ട്.
Next Story

RELATED STORIES

Share it