malappuram local

പാസ്റ്റര്‍ ചമഞ്ഞ് പീഡനം; രക്ഷിതാക്കളുടെ അന്ധവിശ്വാസം പ്രതി മുതലെടുത്തു

മഞ്ചേരി: രക്ഷിതാക്കളുടെ അന്ധ വിശ്വാസം കാരണം വീട്ടിലെ ബാധയൊഴിപ്പിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം പോലിസ് പിടികുടിയ തിരുവനന്തപുരം ജോസ് പ്രകാശ് മുതലെടുത്തത്. ഇത്തരം ബാധയൊഴിപ്പിക്കലിന്റെ മറവില്‍ ഇയാളെ പെരിന്തല്‍മണ്ണയിലെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ വച്ചാണ് ബാലികയുടെ രക്ഷിതാക്കള്‍ പരിചയപ്പെടുന്നത്. സുഹൃദ് ബന്ധം പുലര്‍ത്തിയ രക്ഷിതാക്കള്‍ ഇയാളെ മഞ്ചേരിയിലെ വീട്ടിലേക്കും പ്രാര്‍ഥനക്കു ക്ഷണിച്ചു. ഇവിടെ വച്ചാണ് പ്രതി കുട്ടിയെ പരിചയപ്പെടുന്നത്.
പിന്നീട് ബാലിക വീടിന്റെ ഐശ്വര്യമാണെന്നും എന്നാല്‍ കുട്ടിയില്‍ പിശാചു ബാധയുണ്ടൈന്നും രക്ഷിതാക്കളെ ധരിപ്പിച്ചു. ബാധയൊഴിഞ്ഞാല്‍ ഐശ്വര്യം കൂടുതലാവുമെന്നും ഇതിനായി പ്രത്യേക പ്രാര്‍ഥന നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബാലികയേയും സഹോദരനേയും മുറിയിലേക്കു വിളിപ്പിച്ചത്. പിന്നീട് സഹോദരനെ പുറത്താക്കിയ ശേഷം ബാലികയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
പ്രതി പെരിന്തല്‍മണ്ണയില്‍ വച്ചും പീഡിപ്പിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരില്‍ നിന്നുള്ള വിവരവും പ്രതിയെ പിടികൂടാന്‍ സഹായകമായി. ഇത്തരം തട്ടിപ്പു നടത്തുന്ന ഒരു സംഘം തന്നെ ജില്ലയിലെത്തിയിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലിസ്. സിഐ സണ്ണിചാക്കോ, മഞ്ചേരി എസ്‌ഐ കൈലാസ്‌നാഥ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ സജ്ഞീവ്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it