Second edit

പാശ്ചാത്യാഭിനിവേശം

പണ്ഡിറ്റ് നെഹ്‌റുവിന്റെ പാശ്ചാത്യസംസ്‌കാരത്തോടുള്ള അഭിനിവേശത്തില്‍ മനംമടുത്താണ് ശ്യാമപ്രസാദ് മുഖര്‍ജി ഹിന്ദു മഹാസഭയ്ക്ക് രൂപംനല്‍കിയതെന്ന് സംഘപരിവാരം അവകാശപ്പെട്ടിരിക്കുന്നു. ബിജെപിയുടെ 10 ലക്ഷം പ്രവര്‍ത്തകര്‍ക്ക് സംഘടനയുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയനിലപാടുകളുമോതിക്കൊടുക്കുന്ന ഡോക്യുമെന്ററിയില്‍ നെഹ്‌റുവിയന്‍ സമീപനം സാംസ്‌കാരിക ദേശീയതയ്ക്ക് ഹാനികരമായിത്തീര്‍ന്നെന്ന് ആരോപിക്കുകയും ചെയ്യുന്നു.

എന്നാല്‍, എന്താണു യാഥാര്‍ഥ്യം? മുഖര്‍ജി കല്‍ക്കത്ത യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്ന കാലത്തു തന്നെ (1930കളിലാണിത്) ഇറ്റലിയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മിഡില്‍ ആന്റ് ഫാര്‍ ഈസ്റ്റ് എന്ന സ്ഥാപനവുമായി അദ്ദേഹം സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് എത്രയോ കഴിഞ്ഞാണ് ആദ്യത്തെ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിയാവുന്നതും നെഹ്‌റുവുമായി ഇടപഴകുന്നതും. വാസ്തവത്തില്‍, പാശ്ചാത്യ സമീപനത്തിന്റെ പേരില്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്ന സംഘികള്‍ അവരുടെ ഫാഷിസ്റ്റ് ആശയങ്ങള്‍ക്ക് പാശ്ചാത്യരോട് കടപ്പെട്ടിരിക്കുന്നുവെന്നതാണു സത്യം. ഹിന്ദു ദേശീയവാദത്തിന്റെ ആചാര്യനായ ഗോള്‍വാള്‍ക്കര്‍ ഫാഷിസ്റ്റ് ചിന്തയുടെ ഉപജ്ഞാതാവായ ജര്‍മന്‍കാരന്‍ ഗംബ്ലോവിക്‌സിനോടാണു കടപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസിന് ബീജാവാപം ചെയ്്ത ഡോ. ബി എസ് മുഞ്ചേയ്ക്ക് ഊര്‍ജം ലഭിച്ചത് ഇറ്റലിയില്‍നിന്നാണ്.
Next Story

RELATED STORIES

Share it