Kollam Local

പാവുമ്പയിലെ ടാര്‍മിക്‌സിങ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

ശാസ്താംകോട്ട: പാവുമ്പാ വില്ലേജിലെ തൊടിയൂര്‍ പാലത്തിന് സമീപം പ്രദേശവാസികള്‍ക്ക് ദോഷകരമായി പ്രവര്‍ത്തിച്ചുവന്ന ടാര്‍മിക്‌സിങ് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ശൂരനാട് തെക്ക്-വടക്ക്-തൊടിയൂര്‍ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്.
തൊടിയൂര്‍ പാലത്തിന് വടക്കുവശം പട്ടികജാതി കുടുംബങ്ങള്‍ ഉള്‍പ്പടെ നിരവധി സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന മേഖലയിലാണ് പ്ലാന്റ് പ്രവര്‍ത്തിച്ചുവന്നത്. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രവര്‍ത്തിച്ചുവന്നിരുന്ന പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തഴവാഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നിരവധി തവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉടമതയ്യാറായില്ല. തുടര്‍ന്ന് ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, തൊടിയൂര്‍ പഞ്ചായത്ത് പരിസ്ഥിതി സംരക്ഷണസമിതി ഹൈക്കോടതിയെ സമീപിച്ചത്.
ഭരണിക്കാവ് ജെഎംഹൈസ്‌കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിക്കാന്‍ ശ്രമിച്ച പ്ലാന്റ്ാണ് കടുത്ത ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് ഇവിടേയ്ക്ക് മാറ്റിയത്. പള്ളിക്കലാറിന്റെ തീരത്ത് നിലംനികത്തിയ ഭൂമിയില്‍ നിയമവിരുദ്ധമായാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ ജില്ലാകലക്ടര്‍ക്കും മലിനീകരണ നിയന്ത്രണബോര്‍ഡിനും പരാതി നല്‍കിയിരുന്നു. ഇതോടൊപ്പം പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയതിനെതുടര്‍ന്നാണ് അന്ന് സ്ഥാപനത്തിനെതിരേ സ്റ്റോപ്പ് മെമ്മോ നല്‍കിയത്. സ്‌റ്റോപ്പ് മെമ്മോ അടക്കം നല്‍കിയ പരാതികള്‍ക്കെല്ലാം പുല്ലുവിലനല്‍കിയ ഉടമ രാഷട്രീയ സ്വാധീനമുപയോഗിച്ചാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ന്നുവന്നിരുന്നതെന്ന് പരിസ്ഥിതി സംരക്ഷണസമിതിപ്രവര്‍ത്തകര്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it