പാല്‍മിറയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി

ദമസ്‌കസ്: ഐഎസില്‍നിന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തിരിച്ചുപിടിച്ച സിറിയയിലെ പാല്‍മിറയില്‍നിന്നു കൂട്ടക്കുഴിമാടം കണ്ടെത്തി. 40ഓളം മൃതദേഹങ്ങളടങ്ങുന്ന കുഴിമാടമാണ് കണ്ടെത്തിയതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ മേഖലയിലെ നഗരത്തില്‍നിന്നു കണ്ടെടുത്ത കുഴിമാടത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ ഉള്‍പ്പെടും. മൃതദേഹങ്ങള്‍ തലയറുത്ത നിലയിലും വെടിയേറ്റ നിലയിലുമാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. സൈനിക ഓഫിസര്‍മാരും സര്‍ക്കാര്‍ അനുകൂല സായുധപ്രവര്‍ത്തകരും സാധാരണക്കാരും ഇവരില്‍ പെടും. മൃതദേഹങ്ങള്‍ ഹുംസിലെ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മെയില്‍ ഐഎസ് പിടിച്ചെടുത്ത പാല്‍മിറ കഴിഞ്ഞ ശനിയാഴ്ചയാണ് സര്‍ക്കാര്‍ സൈന്യം വീണ്ടെടുത്തത്. യുനെസ്‌കോയുടെ ലോകപൈതൃക പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് മേഖല.
Next Story

RELATED STORIES

Share it