Kerala

പാലിന് ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാന്‍ ആലോചനയെന്ന് മില്‍മ

പാലിന് ലിറ്ററിന് അഞ്ചുരൂപ വര്‍ധിപ്പിക്കാന്‍ ആലോചനയെന്ന് മില്‍മ
X
milmaകൊച്ചി: പാലിന് വിലവര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതായി മില്‍മ. കാലിത്തീറ്റ വിലവര്‍ധനയിലൂടെ കര്‍ഷകനുണ്ടാക്കുന്ന നഷ്ടം കുറയ്ക്കാനാണെന്നാണ് മില്‍മയുടെ വാദം. പാല്‍ ഉല്‍പ്പാദന ചെലവ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പാല്‍ ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്നാണ് ക്ഷീര കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം.

പല കര്‍ഷകരും പശുക്കളെ വിറ്റതായും ഇവരെ പിടിച്ചുനിര്‍ത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്നും മില്‍മ അധികൃതര്‍ പറയുന്നു.അടുത്തു തന്നെ ചേരുന്ന ഭരണസമിതി യോഗത്തില്‍ വിലവര്‍ധനവില്‍ തീരുമാനമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രതിദിനം 10,80,000 ലിറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ ഉത്പ്പാദിപ്പിക്കുന്നത്. ബാക്കി ആവശ്യമായ പാല്‍ അന്യസംസ്ഥാനത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കേരളത്തിലെ കര്‍ഷകരെ തൃപ്തിപ്പെടുത്തിയില്ലെങ്കില്‍ ഉത്പ്പാദനം കുത്തനെ ഇടിയുമെന്ന നിലയിലാണ് ഉള്ളത്.
Next Story

RELATED STORIES

Share it