kannur local

പാലാച്ചിപ്പാറയില്‍ വീണ്ടും തീപ്പിടിത്തം

ഉരുവച്ചാല്‍: പാലാച്ചിപ്പാറയില്‍ വീണ്ടും വന്‍ തീപ്പിടിത്തം. തീയണയ്ക്കാനാവാതെ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ വലഞ്ഞു. കഴിഞ്ഞ ദിവസം രാത്രി തീപ്പിടിത്തമുണ്ടായ ശിവപുരം പാലാച്ചിപ്പാറയിലാണ് ഇന്നലെ രണ്ടു തവണ കൂടി തീപ്പിടിത്തമുണ്ടായ ത്.
ഉച്ചയ്ക്കു തീപടര്‍ന്നപ്പോള്‍ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചിരുന്നു. എന്നാല്‍ വൈകീട്ട് അഞ്ചോടെ വീണ്ടും തീപ്പിടിച്ചു. മയലും കുന്നും പാറയും ഉള്ള സ്ഥലമായതിനാല്‍ മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് വാഹനത്തിനു സ്ഥലത്തെത്താനായില്ല. തുടര്‍ന്ന് പടുപാറയിലെ മറ്റൊരു വഴിയിലൂടെ നാട്ടുകാര്‍ കയറിയാണ് തീയണച്ചത്. പാലാച്ചിപ്പാറയിലെ പാറയ്ക്കു മുകളിലെ ഉണങ്ങിയ നെയ്പ്പുല്ലിനാണ് തീപ്പിടിച്ചത്. പുകവലിച്ച ശേഷം കുറ്റി വലിച്ചെറിഞ്ഞതാവാം തീപ്പിടിത്തത്തിനു കാരണമെന്നാണു നിഗമനം. പാറയ്ക്കു മുകളില്‍ തീപടരാനുള്ള കാരണം വ്യക്തമല്ല. അതിനിടെ, തീപ്പിടിത്ത സ്ഥലത്തേക്കു പോവുകയായിരുന്ന ഫയര്‍ഫോഴ്‌സ് വാഹനം ഉരുവച്ചാലില്‍ കുരുക്കില്‍പെ ടുകയും ചെയ്തു. ശിവപുരം റോഡില്‍ അനധികൃതമായി റോഡിന് ഇരുവശവും പാര്‍ക്ക് ചെയ്ത സ്വകാര്യ വാഹനങ്ങ ളും റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റിയ ബസ്സുമാണ് കുരുക്കിനിടയാക്കിയത്.
Next Story

RELATED STORIES

Share it