പാലച്ചിറമേട് അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷം

തിരുവനന്തപുരം: മലപ്പുറം പാലച്ചിറമേട് വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കരമന ദേശീയപാതയില്‍ കുഴിയില്‍ വീണുമരിച്ച തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി പ്രകാശിന്റെ ഭാര്യ—ക്ക് ജോലിയും അഞ്ചു ലക്ഷം ധനസഹായവും നല്‍കും. മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ സനില്‍ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നല്‍കും. ചികില്‍സയില്‍ കഴിയുന്ന മുന്‍ എംഎല്‍എ കെ സി കുഞ്ഞിരാമന്റെ വെല്ലൂര്‍ ആശുപത്രിയിലെ ചികില്‍സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. നെടുമങ്ങാട് സ്വദേശി ലിനു രാജന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാനും തീരുമാനമായി.
Next Story

RELATED STORIES

Share it