palakkad local

പാലക്കുഴി ജലവൈദ്യുത പദ്ധതി നിര്‍മാണോദ്ഘാടനം നാളെ

വടക്കഞ്ചേരി: ജില്ലാ പഞ്ചായത്തിന് പൊന്‍തൂവല്‍ സമ്മാനിച്ച മിന്‍വെല്ലം ജലവൈദ്യുതി പദ്ധതി പോലെ, പാലക്കുഴി ഹൈഡ്രോ പ്രൊജക്റ്റും യാഥാര്‍ഥ്യമാകുന്നു. പാലക്കുഴി ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പദ്ധതി പ്രദേശത്ത് എം ചന്ദ്രന്‍ എംഎല്‍എ നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മീന്‍വെല്ലം മിനി ജലവൈദ്യുത പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് നേരിട്ട് പുതിയ പദ്ധതിയും ഏറ്റെടുത്തത്. മീന്‍വെല്ലം ജലപദ്ധതിയില്‍ നിന്നുള്ള വൈദ്യുതി കെഎസ് ഇബിക്കു നല്‍കുന്നതുപോലെ പാലക്കുഴി പദ്ധതിയിലെ വൈദ്യുതിയും വിദ്യുച്ഛക്തി ബോര്‍ഡിന് നല്‍കി പ്രദേശത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം.
കിഴക്കഞ്ചേരി 1, 2 വില്ലേജുകളിലായാണ് പാലക്കുഴി വെള്ളച്ചാട്ടവും അനുബന്ധ മേഖലകളും ഉള്‍പ്പെട്ടിരിക്കുന്നത്.
ചെറുകിട ജല വൈദ്യുത പദ്ധതി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ഒരു വര്‍ഷം 35 ലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പത്തുകോടി രൂപയാണ് എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ് അറിയിച്ചു.
Next Story

RELATED STORIES

Share it