palakkad local

പാലക്കാട് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവരണം

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജ് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ട് വരണമെന്നും ജീവനക്കാരെ പൂര്‍ണമായും പിഎസ്‌സി വഴി നിയമിക്കണമെന്നും എന്‍.ജിഒ യൂനിയന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം അവസാനിപ്പിക്കുക, ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ പ്രശ്‌നം പരിഹരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, തസ്തികകള്‍ വെട്ടികുറക്കാനുള്ള നടപടി അവസാനിപ്പിക്കുക, പഞ്ചായത്ത് ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പാര്‍ട്ട് ടൈം കാഷ്വല്‍ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പാലക്കാട് ജില്ലാശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിക്കുക, കഞ്ചിക്കോട് വ്യവസായ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കുക, ആദായ നികുതി വരുമാനപരിധി ഉയര്‍ത്തുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ അണിചേരണമെന്ന് കേരള എന്‍ ജി ഒ യൂനിയന്‍ ജില്ലാ സമ്മേളനം ആഹ്വാനം ചെയ്തു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സമ്പദ്ഘടനയുടെ സമ്പൂര്‍ണ്ണമായ കോര്‍പ്പറേറ്റ്‌വല്‍ക്കരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ തീവ്രമാക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വം അപകടപ്പെടുത്തും വിധം പ്രതിരോധം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളിലെല്ലാം വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് കടന്നുവരാനുള്ള അവസരമൊരുക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ കേരള വികസനത്തിന്റെ അടിസ്ഥാനഘടകങ്ങളെ തകര്‍ത്തിരിക്കുകയാണ്. മുന്‍ എല്‍ ഡിഎഫ് സര്‍ക്കാരുകള്‍ സ്വീകരിച്ച ജനപക്ഷനയങ്ങള്‍ എല്ലാം മേഖലയിലും അട്ടിമറിക്കപ്പെട്ടു.
Next Story

RELATED STORIES

Share it