palakkad local

പാലക്കാട്-പൊള്ളാച്ചി ബ്രോഡ്‌ഗേജ് ലൈന്‍: അവസാന ഘട്ട സിഗ്നല്‍ പരിശോധന നടത്തി

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി ബ്രോഡ് ഗേജ് ലൈനിലൂടെ ആദ്യ പാസഞ്ചര്‍ വണ്ടി നാളെ മുതല്‍ ഓടി തുടങ്ങും. നീണ്ട ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് റെയില്‍വേ മീറ്റര്‍ ഗേജ് മാറ്റി ബ്രോഡ്‌ഗേജാക്കി നിര്‍മാണം പൂര്‍ത്തീകരിച്ചത്. 2008 ഡിസംബര്‍ 10ന് മീറ്റര്‍ ഗേജിലൂടെ ഓടിയ ട്രെയിന്‍ നിര്‍ത്തലാക്കി ഒന്നര വര്‍ഷത്തിനുള്ളില്‍ ബ്രോഡ് ഗേജാക്കി മാറ്റി ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് പറഞ്ഞ് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങു മെത്തിയില്ല. വീണ്ടും രണ്ട് വര്‍ഷമെടുത്തിട്ടും പണികള്‍ പൂര്‍ത്തീകരിക്കാത്ത കരാര്‍ കമ്പനിയെ മാറ്റി നിര്‍ത്തി പുതിയ കരാറു കാരനെ ഏല്‍പ്പിക്കുകയാണ് ഉണ്ടായത്. ഇതോടെ മൂന്നര വര്‍ഷം നിലച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനായത്.
പാലക്കാട് മുതല്‍ ദിണ്ഡിക്കി വരെയുള്ള മീറ്റര്‍ ഗേജ് ഫണ്ട് ലഭ്യത അനുസരിച്ച് ദിണ്ഡിക്കി മുതല്‍ പഴനി വരെ ബ്രോഡ്‌ഗേജ് നിര്‍മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായി ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി. പഴനി മുതല്‍ പൊള്ളാച്ചി വരെയുള്ള ലൈന്‍ ദ്രുത ഗതിയില്‍ പണികള്‍ പൂര്‍ത്തീകരിച്ച് ആറ് മാസങ്ങള്‍ക്ക് മുമ്പ് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങി.
പാലക്കാട് മുതല്‍ പൊള്ളാച്ചി വരെയുള്ള പാലക്കാട് ഡിവിഷന്റെ കീഴിലുള്ള പ്രദേശത്ത് 54 കിലോ മീറ്റര്‍ ലൈന്‍ പൂര്‍ത്തീകരിക്കാനും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഏഴ് വര്‍ഷം എടുത്തിട്ടും ഇനിയും പണികള്‍ ബാക്കി നില്‍ക്കുകയാണ്. നിര്‍മാണത്തിലെ മെല്ലെ പോക്ക് നയത്തിനെതിരെ ഉട്ടറ-കൊല്ലങ്കോട് റെയില്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നിരവധി സമരങ്ങള്‍ നടത്തിയതിന്റെ ഫലമായാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനായത്.
അസോസിയേഷന്‍ നല്‍കിയ നിര്‍ദ്ദേശ പ്രകാരം റെയില്‍വേ മന്ത്രിയായിരുന്ന ത്രിവേദി പാലക്കാട് മുതല്‍ പൊള്ളാച്ചി വരെയുള്ള ലൈനില്‍ മൂന്ന് റീച്ചുകളായി വിഭജിച്ചാണ് നിര്‍മാണം വേഗത്തിലാക്കിയത്. പാലക്കാട്, പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല, പൊള്ളാച്ചി എന്നീ സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന ലൈനിലൂടെയാണ് നാളെ ആദ്യമായി പാസഞ്ചര്‍ ട്രെയിന്‍ കന്നിയോട്ടം തുടങ്ങുന്നത്.
ഇതിന്റെ ഭാഗമായാണ് ഇന്നലെ പാലക്കാട് മുലല്‍ പൊള്ളാച്ചി വരെ സീനിയര്‍ ഡിഒ എം ശെല്‍വി, സീനിയര്‍ ഡി ഇഎം പെരുമാള്‍,സീനിയര്‍ ഡി എസ് ഒ ചെല്ല ദൂരൈ, സീനിയര്‍ ഡി ഇ എം രാമനാഥന്‍, സീനിയര്‍ ഡിഎം ഇ വേണുഗോപാല്‍, കൊമേഴ്‌സിയല്‍ വിഭാഗം മണികണ്ഠന്‍ എന്നിവരടങ്ങുന്ന സംഘമാണ് അവസാന ഘട്ട ലൈന്‍ പരിശോധന നടത്തിയത. സിഗ്നല്‍ സംവിധാനം പൂര്‍ണമായും കാര്യക്ഷമമാകാത്തതിനാല്‍ ഇന്നു തന്നെ അറ്റകുറ്റ പണികള്‍ നടത്തി പൂര്‍ണ സജ്ജീകരണത്തിലെത്തിക്കുന്നതായിരിക്കും.
ഇതിനകം തന്നെ മംഗലാപുരത്ത് നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് രണ്ട് തവണ 43 വാഗണുമായി ചരക്കു വണ്ടി കടന്നു പോവുകയും ചെയ്യും. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇതു വഴി ഓട്ടം തുടങ്ങുന്ന പാസഞ്ചര്‍ ട്രെയിന്‍ ഒന്നു കാണാനും യാത്ര ചെയ്യാനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് യാത്രക്കാരും നാട്ടുകാരും.
Next Story

RELATED STORIES

Share it