palakkad local

പാലക്കാട് ജില്ലയില്‍ സുരക്ഷയ്ക്കായി 3677 പേരടങ്ങിയ പോലിസ് സന്നാഹം

പാലക്കാട്: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ 2973 പോളിങ് സ്‌റ്റേഷനുകളിലടക്കം മൊത്തം 3677 പേരടങ്ങിയ പോലിസ് സന്നാഹം സുരക്ഷയൊരുക്കുമെന്ന് ജില്ല പോലിസ് മേധാവി എന്‍ വിജയകുമാര്‍ അറിയിച്ചു. ഇതില്‍ 1785 പോലിസുകാരും 1188 സ്‌പെഷ്യല്‍ പോലിസുകാരും ഉള്‍പ്പെടും. രണ്ട് ബൂത്തുകള്‍ക്ക്് ഒരു പോലിസും ഒരു സ്‌പെഷ്യല്‍ പോലിസും എന്ന കണക്കിലാണ് വിന്യസിച്ചിരിക്കുന്നത്.

140-തോളം വരുന്ന പ്രശ്‌നബാധിത ബൂത്തുകളില്‍ ഓരോന്ന് കേന്ദ്രീകരിച്ച് ഒരു പോലിസ് ഉദ്യോഗസ്ഥനും ഒരു സ്‌പെഷ്യല്‍ പോലിസ് ഉദ്യോഗസ്ഥനും സുരക്ഷപാലകരായി ഉണ്ടാവും. 21 എണ്ണം വരുന്ന സംഘര്‍ഷബാധിത ബൂത്തുകളിലും എട്ടോളം വരുന്ന ദൂരപരിധിയിലുള്ള ബൂത്തുകളിലും ഓരോന്ന് കേന്ദ്രീകരിച്ച് ഒരു പോലിസ് ഉദ്യോഗസ്ഥനും മൂന്ന് സ്‌പെഷ്യല്‍ പോലിസ് ഉദ്യോഗസ്ഥരും അടക്കം നാല് പേരുടെ നിരീക്ഷണം ഉണ്ടാകും. പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എട്ട് കെട്ടിടങ്ങള്‍ക്ക് ഒരു ഗ്രൂപ്പ്് പട്രോള്‍ ഉണ്ടാവും.

ഒരു എസ്‌ഐയും മൂന്ന് പോലിസുകാരുമുള്‍പ്പെടുന്നതാണ് ഒരു ഗ്രൂപ്പ്് പട്രോള്‍. ഒരു പോളിങ് സ്‌റ്റേഷനെ രണ്ട് ഭാഗങ്ങളായി തിരിച്ച് ഒരു എസ്‌ഐയും മൂന്ന് പോലിസുകാരുമുള്‍പ്പെടുന്ന ഒരു സ്‌ട്രൈക്കിങ് ഫോഴ്‌സ് ചട്ടനടപടികള്‍ നിരീക്ഷിക്കും. ഇതിനു പുറമെ സിഐയുടെ കീഴില്‍ 21 പേരടങ്ങുന്നതും ഡിവൈഎസ്പിയുടെ കീഴില്‍ 20 പേരടങ്ങുന്നതും എസ്പിയുടെ കീഴില്‍ 100 പേരടങ്ങുന്നതുമായ സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ ജില്ലയില്‍ തിരഞ്ഞെടുപ്പിന് സുരക്ഷ സന്നാഹമൊരുക്കും.

എസ്പി, എട്ട് ഡിവൈഎസ്പിമാര്‍, 42 സിഐമാര്‍, 385 എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ സന്നാഹമൊരുക്കിയിരിക്കുന്നത്. കര്‍ണ്ണാടക പോലിസ് സേനയില്‍ നിന്ന് 80-തും എക്‌സൈസ് വകുപ്പില്‍ നിന്ന് 100, ഫയര്‍ഫോഴ്‌സില്‍ നിന്ന് 200, ക്രൈംബ്രാഞ്ചില്‍ നിന്ന് 103, വിജിലന്‍സ് വിഭാഗത്തില്‍ നിന്ന് 122, ഇന്ത്യന്‍ റയില്‍വേ വിഭാഗത്തില്‍ നിന്ന് 232, കെഎപി ബറ്റാലിയനില്‍ നിന്ന് 126 എന്നിവരും ഈ സുരക്ഷ സന്നാഹത്തില്‍ ഉള്‍പ്പെടും. 132 ഹോംഗാര്‍ഡുകളും കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നായി നാല് സി.ഐമാരടക്കം 900-ത്തിലേറെ പോലിസ് ഉദ്യോഗസ്ഥരും ജില്ലയില്‍ സന്നിഹിതരായിരിക്കും.
Next Story

RELATED STORIES

Share it