പാലക്കാട് ഉരുകുന്നു; ഇന്നലെ 41.3 ഡിഗ്രി ചൂട്

പാലക്കാട്: സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ രേഖപ്പെടുത്തി. 41.3 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്നലത്തെ താപനില. ഇതിനു മുമ്പ് 1987ലാണ് ഇത്ര ചൂട് പാലക്കാട് ജില്ലയില്‍ രേഖപ്പെടുത്തിയത്. ഒരുമാസത്തോളമായി പാലക്കാടും സമീപപ്രദേശങ്ങളിലും 40 ഡിഗ്രിക്ക് മുകളിലാണു ചൂട്.
ഇന്നലെ ചിറ്റൂര്‍ പെരുമാട്ടിയിലും പാലക്കാട് ടൗണിലും രണ്ടുപേര്‍ക്ക് സൂര്യതാപമേറ്റു. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയില്‍ പല ഭാഗങ്ങളിലായി ഏകദേശം 50 ലേറെ പേര്‍ക്കു സൂര്യതാപമേറ്റിട്ടുണ്ട്. പ്രതിദിനം 20ലേറെ പേര്‍ക്ക് സൂര്യതാപമേല്‍ക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പധികൃതര്‍ അറിയിച്ചു. കനത്ത ചൂട് തുടരുന്നതിനാല്‍ നിര്‍മാണമേഖലയിലും തൊഴിലുറപ്പ് ജോലികള്‍ക്കും ആരോഗ്യവകുപ്പ് ജോലിസമയത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കു കൂടുതല്‍ വെള്ളവും ഭക്ഷണവും നല്‍കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ചൂട് വര്‍ധിച്ചതോടെ ജില്ലയില്‍ പകര്‍ച്ചവ്യാധികളും വര്‍ധിച്ചിട്ടുണ്ട്.
നിലവിലെ സ്ഥിതിയില്‍ അടുത്ത ദിവസങ്ങളില്‍ താപനില ഇനിയും ഉയരുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it