പാലക്കാട്ട് തോക്കുചൂണ്ടി കവര്‍ച്ചാശ്രമം: പ്രതി രക്ഷപ്പെട്ടു

പാലക്കാട്: സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപം ഹൈലുക്‌സ് ബില്‍ഡിങില്‍ തോക്കു ചൂണ്ടി കവര്‍ച്ചാശ്രമം. മൂന്നാം നിലയിലെ ബ്യൂട്ടി പാര്‍ലറിലെ വനിതാ ജീവനക്കാരിയെയാണ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചത്.
ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. സ്ത്രീയുടെ മാല പിടിച്ചു പറിക്കുന്നതിനിടെ നിലവിളി കേട്ട് സമീപത്തെ കടയിലെ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം സ്ത്രീയുടെ നേര്‍ക്ക് തോക്കുചൂണ്ടി മാല കവരാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ കൈയില്‍നിന്നു താഴെ വീണ എയര്‍ഗണ്‍ പോലിസ് കണ്ടെടുത്തു.
പ്രതിയുടെ ഇടിയേറ്റ് സ്ത്രീയുടെ രണ്ട് പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. നാര്‍ത്ത് പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it