palakkad local

പാലക്കാട്ട് ജൈവകൃഷി വ്യാപനത്തിന് ജിഎപി സര്‍ട്ടിഫിക്കേഷന്‍

പാലക്കാട്: ജില്ലയില്‍ കൃഷിവകുപ്പ് മുഖാന്തരം നടപ്പാക്കുന്ന ജിഎപി സര്‍ട്ടിഫിക്കേഷന്‍ (നല്ല കൃഷി രീതികള്‍) പദ്ധതിക്കായി രജിസ്ട്രര്‍ ചെയ്യാവുന്നതാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജൈവകൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനായിട്ടാണ് പദ്ധതി. പരമ്പരാഗതമായി പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്ന 20 സെന്റില്‍ കുറയാത്ത കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും ഒരേക്കറില്‍ കുറയാതെ കൃഷിയിറക്കുന്ന മിനിമം 5 കര്‍ഷകര്‍ ഉള്‍പ്പെടുന്ന കര്‍ഷക ഗ്രൂപ്പുകള്‍ക്കും രജിസ്ട്രര്‍ ചെയ്യാവുന്നതാണ്. 2016 -17 വര്‍ഷത്തില്‍ ജില്ലയില്‍ 26 കര്‍ഷക ഗ്രൂപ്പുകള്‍ക്കാണ് ജി എപി സര്‍ട്ടിഫിക്കറ്റ് നല്‍കുക. തുടര്‍ച്ചയായി 15-25 ഹെക്ടര്‍ സ്ഥലത്ത് കൃഷിയിറക്കിയ പുതിയ ക്ലസ്റ്ററുകള്‍ക്ക് 75,000 രൂപയും പൊതുവായ കമ്പോസിറ്റ് നിര്‍മാണം, ഓര്‍ഗാനിക് ഉല്‍പാദനോപാദികള്‍ സംഘടിപ്പിച്ചു വിതരണം ചെയ്യല്‍, മാര്‍ക്കറ്റിങ് എന്നിവയ്ക്കും ആനുകൂല്യം നല്‍കും.
ഒരു ബ്ലോക്കില്‍ 2 ക്ലസ്റ്റര്‍ വീതം 13 ബ്ലോക്കുകളിലായി 26 ക്ലസ്റ്ററുകളില്‍ ജില്ലയില്‍ നടപ്പിലാക്കും.ജൈവവളത്തിന്റെ ആവശ്യത്തിന് ഓരോ ബ്ലോക്കിലും 10 എണ്ണം വീതും ജില്ലയില്‍ 130 മണ്ണിര കമ്പോസ്റ്റ് യൂനിറ്റുകളും 130 റൂറല്‍ കമ്പോസ്റ്റ് യൂനിറ്റുകളും അനുവദിച്ചിട്ടുണ്ട്. മണ്ണിര കമ്പോസ്റ്റ് യൂനിറ്റില്‍ 75 ശതമാനം സബ്‌സിഡി നിരകില്‍ 75,000 രൂപ നിരക്കിലും റൂറല്‍ കമ്പോസ്റ്റ് യൂനിറ്റില്‍ 5000 രൂപയും പദ്ധതി പ്രകാരം അനുവദിക്കും.
ജി എപി പദ്ധതി അനുസരിച്ച് ഓര്‍ഗാനിക്ക് ഉല്‍പ്പന്നങ്ങള്‍ ഗ്രേഡ് ചെയ്ത് പായ്ക്ക് ചെയ്ത് വില്‍ക്കുന്നതിന് ജില്ലയ്ക്ക് 3 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ മികച്ച ജൈവ ഗ്രാമപ്പഞ്ചായത്തുകള്‍ക്ക് പദ്ധതി പ്രകാരം പുരസ്‌കാരം നല്‍കും. മികച്ച ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനം 3 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് 2 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 1 ലക്ഷം രൂപയും വീതമാണ് നല്‍്കുക. നല്ല കൃഷി രീതി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കര്‍ഷകര്‍ ഫീ ല്‍ഡ് ഡയറിയില്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും ഇതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തല്‍ നടത്തിയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക.
ജില്ലയില്‍ നല്ല കൃഷി രീതിയുടെ ആദ്യഘട്ടമാണിത്. കര്‍ഷകര്‍ അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടേണ്ടതാണ്.
Next Story

RELATED STORIES

Share it