palakkad local

പാലക്കാട്ട് കൃഷിപ്പണിക്കും ബംഗാളികള്‍

സുനുചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: നെല്ലറയെന്നറിയപ്പെടുന്ന പാലക്കാട്ടും കൃഷിപണിക്ക് ബംഗാളികള്‍ രംഗത്ത്. മറ്റെല്ലാ ജില്ലകളിലും നെല്‍കൃഷി കുറഞ്ഞുവരുമ്പോഴും പാലക്കാട് ജില്ലയില്‍ കൃഷി നല്ലൊരു ശതമാനം നിലനില്‍ക്കുന്നു. കേരളത്തിലെ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട് ഇരുമ്പുരുക്ക് കമ്പനികളിലുള്‍പ്പെടെ ബംഗാളികളും മറ്റ് സംസ്ഥാനക്കാരും വ്യാപകമാണ്.
കാര്‍ഷികമേഖലയില്‍ ഞാര്‍ വലിക്കുന്നതിനും നടുന്നതിനും ബംഗാളികള്‍ എത്തുന്നത് ഇത് ആദ്യമാണ്. ബംഗാളിലെ മിഡ്‌നഗൂര്‍ ജില്ലയിലെ വീര്‍ജം സ്ഥലത്തുനിന്നാണ് കൃഷിപണി ചെയ്യുന്നതിനായി 40 ഓളം യുവാക്കള്‍ പാലക്കാട്ടെത്തിയിരിക്കുന്നത്.
ഒരേക്കര്‍ നെല്‍പാടം ഒരുക്കന്നതിനും ഞാര്‍ നടുന്നതിനും 4000 രൂപയാണ് ഇവരുടെ കൂലി. കേരളത്തിലെ സ്ത്രീ തൊഴിലാളികള്‍ മൂന്നുദിവസം കൊണ്ട് നട്ടിരുന്ന പാടശേഖരം ഒറ്റദിവസം കൊണ്ട് ഇവര്‍ പൂര്‍ത്തിയിക്കായിയെന്ന് കാവശ്ശേരി മാടമ്പിക്കാട്ട് പാടശേഖര സമിതിക്കാര്‍ പറയുന്നു.
കാര്‍ഷിക മേഖലയിലെ തൊഴിലിടങ്ങളിലേക്ക് മുതിയ മേഖല കടന്നുവരാത്ത സാഹചര്യത്തിലും തൊഴിലുറപ്പ് പദ്ധതി വ്യാപകമായതും തൊഴിലാളികളുടെ കുറവ് കേരളത്തില്‍ സൃഷ്ടിച്ചിരുന്നെങ്കിലും പല പ്രദേശങ്ങളിലും ഇത്തരത്തില്‍ രണ്ടാംവിള കൃഷിപണികള്‍ക്ക് ബംഗാളികളാണെത്തുന്നത്. പ്രദേശത്തെ നെല്ല് ഏജന്റുമാരാണ് ബംഗാളി പണിക്കാരുടേയും ഏജ ന്റുമാര്‍. ഇവരുടെ നടുന്ന രീതി കണ്ട് പല പാടശേഖര സമിതിക്കാരും ഇവര്‍ക്കായുള്ള ഓട്ടത്തിലാണ്.
കേരളത്തിലെ യുവാക്കള്‍ നിര്‍മാണമേഖലയെ മാത്രം ആശ്രയിക്കുമ്പോള്‍ കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണവും കൂടുതല്‍ ഇടങ്ങളിലേക്ക് എത്തിയില്ലെങ്കില്‍ കാര്‍ഷിക മേഖല പൂര്‍ണമായും അന്യസംസ്ഥാന തൊഴിലാളികള്‍ കൈയടക്കുന്ന സ്ഥിതിയാണുള്ളത്.

Next Story

RELATED STORIES

Share it