Kottayam Local

പാലം തകര്‍ന്നു ടിപ്പര്‍ ലോറി തോട്ടില്‍ വീണു; ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

കുമരകം: ചെങ്ങളത്ത് തെങ്ങിന്റെതടികൊണ്ടു നിര്‍മിച്ച പാലം തകര്‍ന്ന് സിമന്റ് ഇഷ്ടിക കയറ്റിവന്ന ടിപ്പര്‍ ലോറി തോട്ടില്‍ വീണു. ഡ്രൈവര്‍ കുമരകം ആശാരിശ്ശിരി പുത്തന്‍പീടികയില്‍ അനില്‍കമാര്‍ (28) അദ്ഭുത കരമായി രക്ഷപ്പെട്ടു. തിരുവാര്‍പ്പ് ഒന്നാം വാര്‍ഡില്‍ മാടേക്കാട്ട് നടുവിലേക്കരി സിഎസ്‌ഐ ചര്‍ച്ച് റോഡില്‍ മണപ്പത്തില്‍ തോടിന് കുറുകെ തെങ്ങിന്‍തടികൊണ്ട് നിര്‍മിച്ച പാലമാണ് ഇന്നലെ ഉച്ചയോടെ തകര്‍ന്ന് വീണത്.
തോടിന് കുറുകെ തെങ്ങിന്‍ തടി നിരത്തി അതിനുമുകളില്‍ മണല്‍ നിറച്ച് ചാക്ക് അടുക്കിയാണ് പാലം നാട്ടുകാര്‍ നിര്‍മിച്ചത്. 250 ഏക്കര്‍ ഉള്ള പാടശേഖരത്തിന് സമീപം 260 വീട്ടുകാര്‍ താമസിക്കുന്നു. കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ഈ ഭാഗത്ത് എത്താനുള്ള ഏക ആശ്രമായിരുന്നു റോഡ്. പാലം തകര്‍ന്നതോടെ ഇവിടേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് പാലം പണിയുന്നതിനായി രണ്ടുവര്‍ഷം മുമ്പ് 22.25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്ന് തയ്യാറാക്കിയെങ്കിലും പിന്നീട് നടപടിയുണ്ടായില്ല. പാലം പണി ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it