Idukki local

പാറമടയ്‌ക്കെതിരേ കാഞ്ഞാറില്‍ കുടില്‍കെട്ടി സമരം തുടരുന്നു

തൊടുപുഴ: കൈപ്പ പാറമടയ്‌ക്കെതിരെ കാഞ്ഞാറില്‍ കുടില്‍കെട്ടി സമരം തുടരുന്നു.പാറമടക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന പ്രക്ഷോഭത്തോടനുബന്ധിച്ച് കാഞ്ഞാറില്‍ നടത്തിയ ഏകദിന ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ഹൈറേഞ്ച് സംരക്ഷരണ സമിതി രക്ഷാധികാരി ഫാ.സെബാസ്റ്റ്യ ന്‍ കൊച്ചുപുരക്കല്‍ നിര്‍വഹിച്ചു.പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് കാഞ്ഞാര്‍ ൈകപ്പക്കവലക്ക് സമീപമാരംഭിക്ക ുന്ന പാറമട ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ ഭീഷണിയാണുണ്ടാക്കുന്നതെന്നും സെബാസ്റ്റ്യന്‍ കൊച്ചുപുരക്ക ല്‍ പറഞ്ഞു. ചെയ്യുകയായിരുന്നു ഫാ.സെബാസ്റ്റ്യന്‍. കൈപ്പയില്‍ പാറമട തുടങ്ങരുതെന്ന ാവശ്യപ്പെട്ട് പ്രദേശവാസികള്‍ കഴിഞ്ഞ 38 ദിവസമായി ഇവിടെ കുടില്‍ കെട്ടി സമരം നടത്തുകയാണ്.കുടയത്തൂര്‍ വെളളിയാമറ്റം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍പ്പെട്ട കൈപ്പയിലെ സര്‍ക്കാര്‍ ഭൂമിയിലാണ് പാറമട തുടങ്ങാനുള്ള നീക്കം.
പാറമടയുടെ പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്രദേശത്തെ നൂറു കണക്കിന് വീടുകള്‍ക്കും കുടിവെള്ള സ്രോതസ്സിനും റോഡിനും ഭീഷണിയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.മൂന്നു വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് പാറമട തുടങ്ങാനുള്ള നീക്കത്തെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞതാണ്. അഡ്വ.ജോണ്‍ ജോസഫ്, കാഞ്ഞാര്‍ ഇമാം അന്‍സാരി, ജോസുകുട്ടി ഒഴുകയി ല്‍,സോമദാസ്, അമീന്‍, ബിബിച്ചന്‍, കെ എന്‍ രാജു സംസാരിച്ചു.
Next Story

RELATED STORIES

Share it