kasaragod local

പാറപ്പള്ളി യതീംഖാനയില്‍ ഒഴിവുകാല കൈത്തൊഴില്‍ പരിശീലനം തുടങ്ങി

പാറപ്പള്ളി: മര്‍ഹൂം ചിത്താരി അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ മെമ്മോറിയല്‍ ദാറുര്‍റശാദ് പെണ്‍കുട്ടികളുടെ യതീംഖാനയില്‍ വിദ്യാര്‍ഥികള്‍ക്കായ് ഒഴിവുകാല കൈത്തൊഴില്‍ പരിശീലനം തുടങ്ങി.
അനാഥ-അഗതി വിദ്യാര്‍ഥിനികളെ സ്വയം പര്യാപ്തരാക്കി മാറ്റുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച കൈത്തൊഴില്‍ പരിശീലന പരിപാടിയില്‍ ബുക്ക് ബൈന്റിങ, കുട, സോപ്പ്, മെഴുകുതിരി, ചോക്ക്, ബാഗ് എന്നിവ നിര്‍മിക്കാനുള്ള പരിശീലനമാണ് നല്‍കുന്നത്. 40ല്‍പരം വരുന്ന അന്തേവാസികള്‍ക്ക് മതഭൗതിക പഠനപരിശീലനത്തോടൊപ്പമാണ് കൈത്തൊഴില്‍ പരിശീലനവും നല്‍കുന്നത്. ബഷീര്‍ മങ്കയമാണ് പരിശീലകന്‍.
വ്യക്തിത്വ വികസനം, പാചക കല, പരിചരണം, ശുചിത്വം തുടങ്ങിയവയില്‍ സമഗ്ര പരിശീലനവും സ്ഥാപനം ലക്ഷ്യം വെക്കുന്നു. ടൈലറിങ്, കംപ്യൂട്ടര്‍ രംഗത്ത് ഇതിനകം നിരവധി വിദ്യാര്‍ഥിനികള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it