പാര്‍ലമെന്റ് സമ്മേളനം ഇന്നു തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം ഇന്നു തുടങ്ങും. ചരക്കു നികുതി, സേവന നികുതി അടക്കമുള്ള ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്താന്‍ സര്‍ക്കാരിനു സാധിച്ചിട്ടില്ല. അസഹിഷ്ണുത അടക്കമുള്ള ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സമ്മേളനം ഇന്നു തുടങ്ങുമെങ്കിലും തിങ്കളാഴ്ച മുതല്‍ മാത്രമേ ബില്ലുകള്‍ അവതരിപ്പിക്കുകയുള്ളൂ.
ഇന്നലെ ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി മോദിയടക്കം ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. ഏഴു പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ 38 ബില്ലുകള്‍ സഭ ചര്‍ച്ചയ്‌ക്കെടുക്കും. എല്ലാ വിഷയത്തിലും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Next Story

RELATED STORIES

Share it