പാര്‍ലമെന്റ് കാന്റീന്‍: സര്‍ക്കാര്‍ നല്‍കിയിരുന്ന ഭക്ഷണ സബ്‌സിഡി നിര്‍ത്തി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് കാ ന്റീനില്‍ എംപിമാരുടെ ഭക്ഷണത്തിനായി സര്‍ക്കാര്‍ നല്‍കിയിരുന്ന സബ്‌സിഡി നിര്‍ത്തലാക്കി. പ്രതിവര്‍ഷം സബ്‌സിഡി ഇനത്തില്‍ 16 കോടി രൂപയായിരുന്നു സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് നല്‍കിയിരുന്നത്. പുറത്തു നിന്നു ലഭിക്കുന്നതിനേക്കള്‍ വളരെ കുറഞ്ഞ വിലക്കാണ് എംപിമാര്‍ക്ക് പാര്‍ലമെന്റ് കാന്റീനില്‍ നിന്നും ഭക്ഷണം ലഭിച്ചിരുന്നത്.
63 ശതമാനം മുതല്‍ 150 ശതമാനം വരെ വിലക്കുറവിലായിരുന്നു ഇവിടെ ഭക്ഷണം നല്‍കിയിരുന്നത്. സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്ന വിവിധ സബ്‌സിഡികള്‍ നിര്‍ത്തലാക്കുകയും എംപിമാര്‍ക്ക് കുറഞ്ഞ നിരക്കി ല്‍ ഭക്ഷണം നല്‍കാന്‍ കോടിക ള്‍ മാറ്റിവെക്കുകയും ചെയ്യുന്ന നടപടി ഏറെ വിമര്‍ശനത്തിന് ഇടയായിരുന്നു.2010 ഡിസംബര്‍ 20ന് ശേഷം പാര്‍ലമെന്റ് കാന്റീനിലെ ഭക്ഷണ സാധനങ്ങളുടെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.
2000 മുതല്‍ 2014 വരെ 60.7 കോടി രൂപയാണ് കാന്റീനിന് വേണ്ടി സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ ചെലവാക്കിയത്. ഇനി മുതല്‍ വില നിലവാരം യഥാ സമയങ്ങളില്‍ വിലയിരുത്തി മാറ്റം വരുത്തുമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.
പുറത്ത് 60 രൂപ വിലയുള്ള മസാല ദോശ ആറു രൂപക്കായിരുന്നു പാര്‍ലമെന്റ് കാന്റീനില്‍ വിറ്റിരുന്നത്. എല്ലോടു കൂടിയ മട്ടന്‍ കറിക്ക് 20 രൂപ, 41.25 നിര്‍മ്മാണ ചിലവ് വരു വെജിറ്റബിള്‍ സ്റ്റ്യൂ നാലു രൂപ. ഒരു മട്ടന്‍ കട്‌ലറ്റിന്റെ വില 18 രൂപ. മീന്‍ പൊരിച്ചതും വറുത്തുപ്പേരിയും കൂടി 25 രൂപ. 1.98 പൈസ ചെലവ് വരുന്ന പപ്പടത്തിന് ഒരു രൂപ എന്നിങ്ങനെ ആയിരുന്നു പാര്‍ലമെന്റ് കാന്റീനിലെ വില. എന്നാല്‍, പുതിയ നിരക്കു പ്രകാരം 18 രൂപക്കു കിട്ടിയിരുന്ന വെജിറ്റബിള്‍ താലിക്ക് ഇനി 30 രൂപയും നോണ്‍ വെജിറ്റേറിയന്‍ താലിക്ക് 60 രൂപയും 29 രൂപയുടെ ചിക്കന്‍ കറി 40 രൂപയുമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ലോക്‌സഭാ, രാജ്യസഭാ എംപിമാര്‍, ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍, സന്ദര്‍ശകര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും വില ബാധകമാവും.
Next Story

RELATED STORIES

Share it